യരുശലേം നായകാ..! ‘അബ്രഹാമിന്റെ സന്തതികളി’ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘യരുശലേം നായകാ..!’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദനിയാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ, കലാഭവന്‍ ഷാജോണ്‍, കനിഹ, രജ്ഞി പണിക്കര്‍, സിദ്ധിഖ്, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗുഡ്‌വില്‍  എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top