കാത്തിരിപ്പിന് വിരാമം; ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ദുല്‍ഖര്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ആഗസ്ത് 10 ന് തിയേറ്ററുകളിലെത്തും. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദുല്‍ഖര്‍ തന്നെയാണ് റിലീസ് തീയതി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്. നേരത്തെ ജൂണ്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. കര്‍വാന്റെ റിലീസിനായി ആരാധകരോടൊപ്പം ദുല്‍ഖറും തികഞ്ഞ ആകാംക്ഷയിലാണ്.

DONT MISS
Top