വില്ലേജ് ഓഫീസിന് തീയിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

രേഖകള്‍ കത്തിയ നിലയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ വില്ലേജോഫീസിന് നാട്ടുകാരന്‍ തീയിട്ടു. കാഞ്ഞിരമറ്റം സ്വദേശി ചക്കാലയ്ക്കല്‍ രവി ആണ് വില്ലേജോഫീസില്‍ പെട്രോളുമായെത്തി തീവയ്പ്പ് നടത്തിയത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്.

റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജോഫീസില്‍ കയറിയിറങ്ങിയിട്ടും അധികൃതര്‍ പ്രശ്‌നം പരിഹരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ കൃത്യത്തിന് മുതിര്‍ന്നതെന്ന് ചോദ്യം ചെയ്യലില്‍ രവി പൊലീസിനോട് വ്യക്തമാക്കി. കുപ്പിയില്‍ പെട്രോളുമായെത്തിയ രവി തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. തീപിടിത്തത്തില്‍ ഓഫീസിലെ ഒരു മേശയും ഇതിന് മുകലിലുണ്ടായിരുന്ന രേഖകളും കത്തി നശിച്ചു. ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്മങ്ങളൊന്നുമുണ്ടായില്ല.

മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത രവിയെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ മാസങ്ങളായി ഓഫീസ് അധികൃതരര്‍ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കൃത്യത്തിന് മുതിര്‍ന്നതെന്ന് വ്യക്തമാക്കിയത്.

DONT MISS
Top