ശബരിമലയുടെ ആത്മീയ ഔന്നത്യത്തിന്റെ പ്രതീകമായിരുന്നു കണ്ഠരര് മഹേശ്വരര്; അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ ആത്മീയ ഔന്നത്യത്തിന്റെ പ്രതീകമായിരുന്നു കണ്ഠരര് മഹേശ്വരരെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിന്റെ ആത്മീയരംഗത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ചെങ്ങന്നൂരിലെ വസതിയിലായിരുന്നു കണ്ഠര് മഹേശ്വരരുടെ അന്ത്യം.

ശബരിമലയുടെ ആത്മീയ ഔന്നത്യത്തിന്റെ പ്രതീകമായിരുന്നു കണ്ഠരര് മഹേശ്വരര്. മതസൗഹാര്‍ദ്ദത്തിന്റേതായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ആത്മീയരംഗത്ത് വ്യാപരിക്കുന്നതില്‍ അദ്ദേഹം മാതൃകാപരമായ പങ്കാണ് വഹിച്ചത്. ശബരിമലയുടെ പ്രശസ്തി ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സാമൂഹ്യ രംഗത്തിന് പൊതുവിലും ആത്മീയരംഗത്തിന് വിശേഷിച്ചും തീരാനഷ്ടമാണ് കണ്ഠര് മഹേശ്വരരുടെ വിയോഗം, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top