ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. ചെങ്ങന്നൂരിലെ വസതിയിലായിരുന്നു അന്ത്യം. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. 92 വയസായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്കായിരുന്നു കണ്ഠരര് മഹേശ്വരര്.

ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു കണ്ഠരര് മഹേശ്വരര്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പലതവണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

വാര്‍ദ്ധക്യ ഹജമായ അവശതകളെത്തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു.

കണ്ഠരര് മോഹനരരുടെ മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ സാഹചര്യങ്ങളില്‍ പൊതു സമൂഹത്തിന് മുന്നില്‍ ശബരിമലയുടെ ആചാരനുഷ്ഠാനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ് കണ്ഠരര് മഹേശ്വരര്.

DONT MISS
Top