വിക്കറ്റിന് മുന്നിലും പിന്നിലും മാത്രമല്ല, ഫീല്‍ഡിലും സൂപ്പര്‍ ഹീറോ തന്നെ സഞ്ജു, പറക്കും ക്യാച്ചുമായി ഐപിഎല്ലിന്റെ താരമായി


ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഇതുവരെ ബാറ്റിംഗ് മികവിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ പ്രശംസിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തോടെ ഫീല്‍ഡിംഗ് മികവിന്റെ പേരിലും മലയാളി താരം വാഴ്ത്തപ്പെടുകയാണ്. ബൗണ്ടറി ലൈനില്‍ ഓടിയെടുത്ത പറക്കും ക്യാച്ച് സഞ്ജുവിനെ ഐപിഎല്ലിലെ താരമാക്കി മാറ്റിയിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജുവിന്റെ പറക്കും ക്യാച്ച് പിറന്നത്. ബെന്‍ സ്റ്റോക്ക്‌സിന്റെ പന്ത് ഹാര്‍ദ്ദിക് പാണ്ഡ്യ ഉയര്‍ത്തിടിച്ചത് ബൗണ്ടറിയിലേക്ക് പാഞ്ഞു. ഒരു വേള ബൗണ്ടറിയാണെന്ന് എല്ലാവരും കരുതി. എന്നാല്‍ ഓടിയടുത്ത സഞ്ജു മുഴുനീളത്തില്‍ പറന്നുവീണ് പന്ത് കൈപ്പിടിയിലൊതുക്കി.

ഈ സീസണിലെ മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് സഞ്ജിവിന്റെ ഈ പറക്കും ക്യാച്ച്. ഇതിഹാസതാരങ്ങള്‍ ഉള്‍പ്പെടെ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ്.

DONT MISS
Top