വര്‍ക്കിംഗ് ക്ലാസ് ഹീറോ: നിര്‍മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും, ആദ്യചിത്രം ഫഹദിന്റെ ‘കുമ്പളങ്ങി നൈറ്റ്‌സ്’

കൊച്ചി: സംവിധായകനും നടനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും സിനിമാ നിര്‍മ്മാണമേഖലയിലേക്ക് ചുവടുവെയ്ക്കുന്നു. ”വര്‍ക്കിംഗ് ക്ലാസ് ഹീറോ” എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ആദ്യ ചിത്രം മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റ്‌സാണ്’. നിര്‍മ്മാണ കമ്പനിയെക്കുറിച്ചുള്ള വിവരം ദിലീഷ് പോത്തന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്‌കറിന്റേതാണ്
തിരക്കഥ.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

സുഹ്രുത്തുക്കളെ..
ഞാനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് Working Class Hero എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കംബനി തുടങ്ങുന്നു. Fahadh Faasil and Friends ന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ആദ്യ സംരഭമായ ‘കുംബളങ്ങി നൈറ്റ്‌സ് ‘സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്‍ത്തകനായ മധു സി നാരയണന്‍ ആണു.

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണു ഹീറോസ്. ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു. എല്ലാവരുടെയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു, ദിലീഷ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top