കെവി ആനന്ദ് ചിത്രത്തില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം വെള്ളിത്തിരയില്‍ അല്ലു സിരീഷും

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തില്‍ മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം യുവതാരം അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തെ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അല്ലു സിരീഷ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ടെങ്കിലും സൂര്യയ്‌ക്കൊപ്പം ആദ്യമായാണ് വെള്ളിത്തിരയിലെത്തുന്നത്. സൂര്യയോടൊപ്പം ഒന്നിച്ച് അഭിനയിക്കുക എന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് അല്ലു സിരീഷ് പറയുന്നു. മോഹന്‍ലാലിനോടൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ സന്തോഷവും ഈ യുവതാരം മറച്ചുവെയ്ക്കുന്നില്ല.

ആനന്ദ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും സുര്യയായിരുന്നു നായകന്‍. ഏറ്റവും ഒടുവില്‍  കെവി ആനന്ദും സൂര്യയും ഒന്നിച്ചത് മാട്രാന്‍ എന്ന ചിത്രത്തിലായിരുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് മോഹന്‍ലാല്‍-സുര്യ-അല്ലു സിരീഷ് ചിത്രമെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് നായകനായ ‘ജില്ല’എന്ന തമിഴ് സിനിമക്ക് ശേഷം സുര്യ ചിത്രത്തില്‍ ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

DONT MISS
Top