പ്രണവല്ല, ഇനി കാളിദാസ്; ആദിയ്ക്ക് ശേഷം അടുത്ത താരപുത്രനുമായി ജീത്തു ജോസഫ് കെെകോര്‍ക്കുന്നു

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ആദിയ്ക്ക് ശേഷം മറ്റൊരു സൂപ്പര്‍ താരപുത്രനെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇത്തവണ ജീത്തുവിന്റെ നായകനായെത്തുന്നത് കാളിദാസ് ജയറാമാണ്.

പൂമരത്തിന് ശേഷം തന്റെ പുതിയ ചിത്രത്തെപറ്റിയുള്ള വാര്‍ത്ത സ്ഥിരീകരിച്ച് കാളിദാസ് തന്നെയാണ് രംഗത്തെത്തിയത്. അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ കാളിദാസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കാളിദാസ്-ജീത്തു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരമായിരുന്നു കാളിദാസ് നായകനായെത്തിയ ആദ്യ മലയാള ചിത്രം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയതെങ്കിലും പൂമരം കാളിദാസിന് ഏറെ പ്രശംസ നേടികൊടുത്തു. ആദ്യമായി നായകനായി  താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ വെള്ളിത്തിരയില്‍ എത്തിച്ച ആദിയും തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. ഹിറ്റ് മേക്കര്‍ ജീത്തു ജോസഫും യുവതാരം കാളിദാസും  ഒന്നിക്കുന്ന എന്ന വാര്‍ത്തയെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

DONT MISS
Top