‘സിദ്ധരാമയ്യയുടെ കാലാവധി തീര്‍ന്നു’; കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും മെയ് 17 ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആവര്‍ത്തിച്ച് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു.

‘എന്റെ കണക്കുകൂട്ടല്‍ ഇന്നേവരെയും തെറ്റിയിട്ടില്ല, സിദ്ധരാമയ്യയടെ കാലാവധി തീര്‍ന്നു, ബിജെപി 120 ല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കും,’ യെദ്യൂരപ്പ പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ യെദ്യൂരപ്പ സംസ്ഥാനം മുഴുവന്‍ മൂന്ന് തവണ താന്‍ പര്യടനം നടത്തിയതാണെന്നും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ കര്‍ണാടകയില്‍ മെയ് 17 ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 15 ന് ഫലപ്രഖ്യാപനം വന്നതിന് ശേഷം താന്‍ ദില്ലിയില്‍ പ്രധാനമന്ത്രിയെ കാണാനായി പോകുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. എന്നാല്‍ യെദ്യൂരപ്പയുടേത് വെറും സ്വപ്നം മാത്രമാണെന്ന് കോണ്‍ഗ്രസും അദ്ദേഹത്തിന് മാനസിക പ്രശ്‌നമാണെന്ന് സിദ്ധരാമയ്യയും തിരിച്ചടിച്ചു.

DONT MISS
Top