പ്രതീക്ഷയോടെ പൃഥ്വിരാജിന്റെ ‘9’, ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു


പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം ‘9’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.

ആദ്യമായാണ് സോണി പിക്‌ച്ചേഴ്‌സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത് എന്നതും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ തുടങ്ങിയവരോടൊപ്പം ഉറുമി സിനിമയിലൂടെ പൃഥ്വിരാജ് ആരംഭിച്ച ഓഗസ്റ്റ് സിനിമാസുമായി താരം വേര്‍പിരിഞ്ഞിരുന്നു. അതിന് ശേഷമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമായി ചേര്‍ന്ന് പുതിയ സിനിമ നിര്‍മാണ കമ്പനിക്ക് രൂപം നല്‍കിയത്. വലിയ സിനിമകള്‍ വിവിധ ഭാഷകളിലായി വെള്ളിത്തിരയില്‍ എത്തിച്ച ഇന്ത്യന്‍ സിനിമ കണ്ട വലിയ സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ സോണി പിക്‌ചേഴ്‌സുമായുള്ള കൂടിച്ചേരലിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കികാണുന്നത്.

DONT MISS
Top