മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയെന്ന് തുറന്നുപറഞ്ഞ് നവാസ് ഷെരീഫ്‌

നവാസ് ഷെരീഫ്

കറാച്ചി: 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തായ്ബ നടത്തിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണം പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെ പാക് ഭീകരര്‍ നടപ്പാക്കിയതാണെന്ന് സംഭവമുണ്ടായപ്പോള്‍ മുതല്‍ ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇത് നിഷേധിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഭീകരാക്രമണത്തെകുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫ് നടത്തിയിരിക്കുന്നത്. ‘ഡോണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെരീഫിന്റെ തുറന്നുപറച്ചില്‍.

പാകിസ്താനില്‍ തീവ്രവാദി സംഘടനകള്‍ വളരെ സജീവമാണെന്ന കാര്യവും നവാസ് ഷെരീഫ് സമ്മതിച്ചു. എന്നാല്‍ ഇവരെ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി ആക്രമണം നടത്താന്‍ അനുവദിച്ചത് തെറ്റായിപ്പോയെന്ന് ഷെരീഫ് പറഞ്ഞു. തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് പാകിസ്ഥാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും ഷെരീഫ് സമ്മതിച്ചു. 2008 -ല്‍ മുംബൈ ആക്രമണം നടക്കുമ്പോള്‍ ഷെരീഫിന്റെ എതിരാളികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ആണ് പാകിസ്താനില്‍ ഭരണം നടത്തിയിരുന്നു. യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയും ആസിഫ് അലി സര്‍ദാരി പ്രസിഡന്റും.

മുംബൈയിലെ ആ്ര്രകമണത്തിന് സഹായം ചെയ്തതിന് അന്നത്തെ ഭരണകൂടം ഉത്തരം നല്‍കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ ആക്രമണത്തില്‍ വിചാരണ പൂര്‍ത്തിയാക്കാത്തതെന്നും നവാസ് ഷെരീഫ് ചോദിച്ചു.

ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബാറോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ കസബ് ഒഴികെയുള്ളവര്‍ മുംബൈ പൊലീസിന്റെയും സൈന്യത്തിന്റെ പ്രത്യേക ദൗത്യസേനയുടെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കസബിനെ പിന്നീട് തൂക്കിക്കൊന്നു.Nawaz Sharif

പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നാണ് ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞമാസം പാകിസ്താന്‍ സുപ്രിംകോടതി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ഷരീഫിന്  ആജീവനാന്ത വിലക്ക് വന്നത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തിൽ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്. പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് ഏര്‍പ്പെടുത്തിയത്.  സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടായിരുന്നു മുന്‍ പ്രധാനമന്ത്രിയെ വിലക്കാനുള്ള തീരുമാനമെടുത്തത്.

പനാമ പേപ്പര്‍ വിവാദത്തില്‍ സുപ്രിംകോടതി വിധി എതിരായതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് നവാസ് ഷെരീഫ്.

പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയവരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നവാസ് ഷെരീഫ് രാജിവച്ചതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് കൈകാര്യം  ഷാഹിദ് ഖാന്‍ അബ്ബാസി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. എംപിസ്ഥാനവും ഷെരീഫ് രാജിവച്ചിരുന്നു. ഇതിന് പകരം അദ്ദേഹത്തിന്റെ ഭാര്യ ലാഹോറില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റിലെത്തിയിരുന്നു.

DONT MISS
Top