സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കതിര്‍മണികള്‍ കൊയ്‌തെടുത്തു

കാസര്‍ഗോഡ് :കണ്ണൂരില്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേരള മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിമൊരുക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തരിശ്ശായി കിടന്ന കാരാട്ടുവയല്‍ പാടത്ത് നഗരസഭ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഇറക്കിയ കതിര്‍മണികള്‍ കൊയ്‌തെടുത്ത് സമ്മേളന നഗരിയിലേക്ക് എത്തിച്ചു.

തൊഴിലിന് തടസ്സമാകാതെ ഒന്നരയേക്കര്‍ പാടത്താണ് ജീവനക്കാര്‍ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അവരുടെ അദ്ധ്വാനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍സവാന്തരീക്ഷത്തില്‍ നടത്തിയ ചടങ്ങില്‍ കൊയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.പ്രശാന്ത്, ജില്ലാ സെക്രട്ടറി കെ.സുധീര്‍, സി.മനോജ്, എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

DONT MISS
Top