വിസ്മയം തിര്‍ക്കാന്‍ വീണ്ടും കെവി ആനന്ദ്; സൂര്യയും ലാലും ഒന്നിക്കുന്നു

കെവി ആനന്ദ് സംവിധാനംചെയ്യുന്ന അടുത്ത തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍-സൂര്യ എന്നിവര്‍ ഒന്നിക്കുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദ് കെവിയും സൂര്യയും മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാലും പ്രധാന കഥാപാത്രമായി എത്തുന്നത്. കെവി ആനന്ദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫോട്ടോ മാധ്യമപ്രവര്‍ത്തകനായിരുന്ന കെവി ആനന്ദ് ആദ്യമായി ഒരു സ്വത്രന്ത ക്യാമറമാന്‍ ആവുന്നത് 1994 പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് ശങ്കര്‍ സിനിമകളുടെ ചായാഗ്രാഹകനായി നിറഞ്ഞു നിന്ന ആനന്ദ് 2005ല്‍ പൃഥ്വിരാജിനെ നായകനാക്കി കനാകണ്ടേന്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

പിന്നീട് ആനന്ദ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളില്‍ സുര്യയായിരുന്നു നായകന്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് മോഹന്‍ലാല്‍-സുര്യ ചിത്രമെത്തുന്നത് എന്നാണ് വാര്‍ത്തകള്‍. വിജയ് നായകനായ ‘ജില്ല’എന്ന തമിഴ് സിനിമക്ക് ശേഷം സുര്യ ചിത്രത്തില്‍ ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

DONT MISS
Top