കളിപ്പാട്ടങ്ങളുടെ നഗരത്തില്‍ ജനജീവിതം ദുസ്സഹം

ചന്നപ്പടണ: കളിപ്പാട്ടങ്ങളുടെ നഗരമാണ് കര്‍ണാടകയിലെ ചന്നപ്പട്ടണ. അതിലുപരി കര്‍ണാടക മുന്‍ മുഖ്യമന്ത്രികൂടായായ ജനതാദള്‍ എസ് നേതാവ് എച്ചഡി കുമാരസ്വാമി മത്സരിക്കുന്നതിലൂടെ വിഐപി പരിവേഷം നേടിയ മണ്ഡലവും. എങ്കിലും ഏറെ ദുരിതപൂര്‍ണമാണ് ഇവിടുത്തെ സാധാരണ ജനജീവിതം.

കളിപ്പാട്ടങ്ങളുടെയും സുന്ദരശില്‍പ്പങ്ങളുടെയും നിര്‍മാണത്തിലൂടെ ലോകപ്രസിദ്ധമാണ് ഈ നാട്. എന്നാല്‍ ശില്‍പ്പങ്ങളുടെ മനോഹാരിത തീരെയില്ല നാട്ടുകാരൂടെ ജീവിതത്തില്‍. ചൈനീസ് കളിപ്പാട്ടങ്ങളുടെ കടന്നുവരവും ജിഎസ്ടിയും തങ്ങളുടെ ജീവിതമേഖലയുടെ നട്ടെല്ല് ഒടിച്ചുവെന്ന് തൊഴിലാളികള്‍ പറയുന്നു.

നാല് ശതമാനമായിരുന്ന നികുതി ജിഎസ്ടിക്ക് ശേഷം 12 ശതമാനമായി ഉയര്‍ന്നു. നേരത്തെ ദിവസം അയ്യായിരം കളിപ്പാട്ടങ്ങള്‍ വിറ്റുപോയിരുന്നിടത്ത് ജിഎസ്ടി വന്നതിന് ശേഷം രണ്ടായിരത്തില്‍ താഴെ മാത്രമാണ് കച്ചവടം നടക്കുന്നതെന്ന് വ്യാപാരികളും പറയുന്നു.

സംസ്ഥാന ഗതാഗത മന്ത്രി എച്ച്എം ദേവണ്ണയാണ് കുമാരസ്വാമിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എംഎല്‍എ സിപി യോഗേശ്വര്‍ ബിജെപിക്കായി ജനവിധി തേടുന്നു.

DONT MISS
Top