കൂടുതല്‍ സ്റ്റൈലിഷായി നിസ്സാന്‍ ടെറാനോ സ്‌പോട്‌സ് എഡിഷന്‍ വിപണിയില്‍

നിസ്സാന്‍ പുറത്തിറക്കിയ ചെറു എസ്‌യുവി ടെറാനോയുടെ സ്‌പോര്‍ട്ട് എഡിഷന്‍ വിപണിയില്‍. സ്‌പോര്‍ട്ടി രൂപത്തില്‍ കൂടുതല്‍ സ്റ്റൈലിഷായാണ് വാഹനത്തിന്റെ വരവ്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ക്രോം ഗ്രില്‍, ട്വിന്‍ പോഡ് ഹെഡ്‌ലൈറ്റ്, ഓള്‍ ബ്ലാക് റൂഫ് ടോപ്പ്, വീല്‍ ആര്‍ക് ക്ലാഡിംഗ്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് പ്രധാനമായും ശ്രദ്ധയാകര്‍ഷിക്കുക. ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡും ത്രീസ്‌പോക്ക് മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീലും 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഉള്‍ഭാഗത്തിന് ഭംഗിയേറ്റും.

എയര്‍ബാഗും എബിഎസും ഇബിഡിയും അടങ്ങിയ സുരക്ഷ വിപണിയില്‍ മുന്‍തൂക്കം നല്‍കും. 1.5 നാല് സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 1900 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും 84 ബിഎച്ച്പി കരുത്തും നല്‍കാന്‍ ഈ എഞ്ചിന് സാധിക്കും. 12.22 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്‌സ് ഷോറൂം വില.

DONT MISS
Top