പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മായിക്ക് ജീവപര്യന്തം തടവ്

പ്രതീകാത്മക ചിത്രം

കോട്ടയം: പത്തുവയസുകാരനായ കുട്ടിയെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ്. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ(57)യെ ആണ് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

2013 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് പു​ല​ര്‍​ച്ചെ 2.45-നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പി​ണ​ങ്ങി ക​ഴി​യു​ന്ന സ​ഹോ​ദ​ര​നും ഭാ​ര്യ​യും ഒ​ന്നി​ക്കാ​തി​രി​ക്കാ​നും അ​വ​രു​ടെ വി​വാ​ഹമോ​ച​നം സാ​ധ്യ​മാ​കാ​നു​മാ​യി വി​ജ​യ​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ ഷാ​ജി​യു​ടെ മ​ക​ൻ രാ​ഹു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. വി​വാ​ഹ മോ​ച​നം നേ​ടി​യാ​ല്‍ സ​ഹോ​ദ​ര​ന്‍റെ സ്വ​ത്ത് ത​നി​ക്കു ല​ഭി​ക്കു​മെ​ന്നു ക​രു​തി സ​ഹോ​ദ​ര​ന്‍റെ മ​ക​നെ പൈ​ജാ​മ​യു​ടെ ച​ര​ട് ക​ഴു​ത്തി​ല്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ൽ ന​ഴ്സാ​യ വി​ജ​യ​മ്മ ത​ലേ​ന്നു വൈ​കു​ന്നേ​ര​മാ​ണ് കൈ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. രാ​ഹു​ലി​ന്‍റെ അ​ച്ഛ​ൻ ഷാ​ജി​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സായ ഭാ​ര്യ ബി​ന്ദു​വും ത​മ്മി​ൽ അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ഷാ​ജി വി​ദേ​ശ​ത്താ​യി​രു​ന്നു.

ഷാജിയുടെ മാതാപിതാക്കളായ രാഘവന്‍റെയും കമലാക്ഷിയുടെയും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. വി​ജ​യ​മ്മ നാട്ടിൽ വ​ന്ന ദി​വ​സം രാ​ത്രി​യി​ൽ രാ​ഹു​ലി​നെ ത​ന്‍റെ ഒ​പ്പം കി​ട​ത്തി. പു​ല​ർ​ച്ചെ വി​ജ​യ​മ്മ കു​ട്ടി​യെ പൈജാമയുടെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം പൊലീസില്‍ കൊലപാതക വിവരം വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് എ​ത്തി​യ​പ്പോ​ൾ വിജയമ്മ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

DONT MISS
Top