പടിയിറക്കത്തിലും വ്യത്യസ്തനായി ജസ്റ്റീസ് ചെലമേശ്വര്‍; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ല

ജസ്റ്റിസ് ജെ ചെലമേശ്വര്‍

ദില്ലി: മനുഷ്യത്വവും ഭരണഘടനയുടെ അന്തസും ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വിധികളിലൂടെയും ഉറച്ചനിലപാടുകളുടെയും പേരില്‍ വ്യത്യസ്തനായ സുപ്രിംകോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍ തന്റെ പടിയിറക്കവും വ്യത്യസ്തമാക്കുന്നു. ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ബാര്‍ അസോസിയേഷന്‍ ഒരുക്കുന്ന യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കുല്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. വ്യക്തിപരമായ അസൗകര്യങ്ങളാലാണ് യാത്രയയപ്പ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ നയം വ്യക്തമാണ്.

അടുത്തമാസം 22 ന് ​ആ​ണ് ചെ​ല​മേ​ശ്വ​ർ വി​ര​മി​ക്കു​ന്നതെങ്കിലും വേ​ന​ല​വ​ധി​ക്കാ​യി മെ​യ് 19ന് ​കോ​ട​തി അ​ട​ക്കു​ന്ന​തു മൂ​ലം ചെ​ല​മേ​ശ്വ​റി​ന് മെ​യ് 18ന് ​യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​നാ​യി​രു​ന്നു ബാ​ർ അ​സോ​സി​യേ​ഷന്റെ തീരുമാനം. ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ‌ ഇന്ന് ജസ്റ്റിസ് ചെ​ല​മേ​ശ്വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി സംസാരിച്ചെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

നേരത്തെ ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ നല്‍കിയ യാത്രയയപ്പും ജസ്റ്റീസ് ചെലമേശ്വര്‍ വേണ്ടെന്നുവച്ചിരുന്നു. ആ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഇത്തരം പരിപാടികള്‍ സന്തോഷകരമായി തനിക്ക് അനുഭവപ്പെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കൊണ്ട് ജസ്റ്റീസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കലാപമുയര്‍ത്തിയത് സുപ്രിംകോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറെ വിവാദമായിരുന്നു. ജസ്റ്റീസ് ചെലമേശ്വര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന്റെ നിരാകരിച്ചുകൊണ്ടും ഇദ്ദേഹത്തെ ഭരണഘടാ ബെഞ്ച് അടക്കമുള്ള പല സുപ്രധാന ബെഞ്ചുകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടുകള്‍ ഏറെ പ്രതിഷേധത്തിനും വഴി വച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് നിരാകരിച്ചുകൊണ്ടുള്ള രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയുടെ പേരിലാണ് ഒടുവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റീസ് ചെലമേശ്വറും തമ്മില്‍ ഭിന്നതയുണ്ടായത്. ജസ്റ്റീസ് ചെലമേശ്വറിന്റെ ബെഞ്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പിറ്റേന്നത്തേക്ക് ഹര്‍ജി മാറ്റിവച്ചിരിക്കെ ഇദ്ദേഹം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച് ജസ്റ്റിസുമാരെ ഒഴിവാക്കിക്കൊണ്ട് ഹര്‍ജി പരിഗണിക്കാനുള്ള ഭരണഘാടനാ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബെഞ്ച് രൂപീകരിക്കാനുള്ള നിര്‍ദേശം ആര് നല്‍കിയെന്നത് വ്യക്തമാക്കണമെന്ന ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലിന്റെയും പ്രശാന്ത് ഭൂഷണിന്റെയും ആവശ്യം കോടതി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

DONT MISS
Top