ദില്ലിയിലും ഗുരുഗ്രാമിലും കശ്മീരിലും ഭൂചലനം; ദില്ലിയില്‍ ശക്തമായ കാറ്റും

പ്രതീകാത്മക ചിത്രം

ദില്ലി: ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ദില്ലിയിലും കാശ്മീര്‍ മേഖലയിലുമാണ് ഭൂചനലമുണ്ടായത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനമാണ് രണ്ടിടത്തുമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് കശ്മീരിലും ദില്ലിയിലുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാശ്മിര്‍ താഴ്‌വഴരയിലും ദില്ലിയിലും ദില്ലിയോട് ചേര്‍ന്നു കിടക്കുന്ന ഗുരുഗ്രാമിലുമാണ് ഭൂചലനമുണ്ടായത്. ദില്ലിയില്‍ ശക്തമായ കാറ്റും വീശി.

അതേസമയം, അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലുണ്ടായ ഭൂചലനം താരതമ്യേന ശക്തമായതായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് ഭൂകമ്പത്തിന്റെ തോത് രേഖപ്പെടുത്തിയത്. അഫ്ഗാന്‍ – താജിക്കിസ്താന്‍ അതിര്‍ത്തിയിലെ ഹിന്ദുക്കുഷ് താഴ്‌വരയില്‍ 111.9 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

DONT MISS
Top