തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദി പറഞ്ഞ് പ്രണവ്; ആദിയുടെ നൂറാം ദിനം ആഘോഷിച്ചു

പ്രണവ് മോഹല്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ നൂറാം ദിനം ആഘോഷിച്ചു. എറണാകുളം ഗോകുലം പാര്‍ക്കിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ചടങ്ങില്‍ മോഹന്‍ലാല്‍ സുചിത്ര മോഹന്‍ലാല്‍, പ്രണവ്, ജിത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ചിത്രത്തിന്റെ ആണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രണവ് സംസാരിച്ചത്. സിനിമ വിജയിച്ചതിലുള്ള സന്തോഷവും പ്രണവ് പങ്കുവെച്ചു. ചടങ്ങില്‍ ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും മോഹന്‍ലാല്‍ മൊമന്റോ വിതരണം ചെയ്തു.

DONT MISS
Top