കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണങ്ങള്‍ നാളെ അവസാനിക്കും

ബംഗളുരു: കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കുകളിലാണ് മുന്നണികള്‍. പരസ്യ പ്രചരണങ്ങള്‍ നാളെ അവസാനിക്കാനിരിക്കെ കോണ്‍ഗ്രസിന്റെ അവസാന ഘട്ട പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും ബിജെപിയുടെ പ്രചരണത്തിന് നരേന്ദ്ര മോദിയുമാണ് ഇന്ന് നേതൃത്വം നല്‍കുന്നത്.

10.30 തോടെ ബംഗാരപേട്ടില്‍ നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ ആരംഭിച്ചു. ചിക്കമംഗളുര്‍, ബെല്‍ഗാവി, ബിദാര്‍ എന്നിവടങ്ങളിലുള്ള നാല് റാലിയിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ബസവനഗുഡിയിലെ ഗോഡാ ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചരണം ആരംഭിക്കുന്നത്.

മെയ് 12 നാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ ഏറും എന്ന പ്രതീക്ഷയിലാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു എബിപി ന്യൂസ് പുറത്തുവിട്ട അഭിപ്രായ സര്‍വെ പറയുന്നത്. അതേ സമയം തങ്ങള്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും എന്ന് വ്യാജ സര്‍വേ ഫലം കാണിച്ച് ബിജെപി നാണം കെടുകയും ചെയ്തിരുന്നു.

DONT MISS
Top