“അത് ഞങ്ങളുടേതല്ല”, സംഘപരിവാര്‍ വ്യാജപ്രചാരണം പൊളിച്ചടുക്കി ബിബിസിയും

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പിന്റെ സര്‍വേ എന്ന തരത്തില്‍ വന്‍ സംഘപരിവാര്‍ വ്യാജ പ്രചരണം. ബിബിസിയുടെ ലോഗായും വച്ചാണ് ഇത്തവണ ഫോട്ടോഷോപ്പ് അപാരത. ഇത് കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വ്യാജപ്രചരണമാണെന്ന് തോന്നില്ല എന്നതാണ് ഇത്തവണത്തെ ഫോട്ടോഷോപ് വിരുതിന്റെ പ്രത്യേകത.

‘ജനതാ കി ബാത്’ നടത്തിയ സര്‍വേ പ്രകാരം ബിജെപി വന്‍ വിജയം നേടുമെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയെന്നോണം ഈ കള്ളപ്രചരണം ബിബിസി പൊളിച്ചടുക്കി. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇങ്ങനെയൊന്ന് പ്രചരിക്കുന്നുണ്ടെന്നും അതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയത്.

ഇനി സംഘപരിവാര്‍ മനക്കോട്ട എങ്ങനെയെന്ന് നോക്കാം. ഈ വ്യാജ സര്‍വേ പ്രകാരം ബിജെപിക്ക് 135 സീറ്റ് ലഭിക്കും. രണ്ടാമത് ജെഡിഎസ്സാണ്. 45 സീറ്റ് മാത്രം. മൂന്നാമത് കോണ്‍ഗ്രസുണ്ട്, 35 സീറ്റുകള്‍. പിന്നെ മറ്റുള്ളവര്‍ എല്ലാവരുംകൂടി 19 സീറ്റുകള്‍. വ്യാജ പ്രചാരണത്തില്‍ പോലും യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ല. ബിബിസിയുടെ ട്വീറ്റ് താഴെ കാണാം.

DONT MISS
Top