ആഭാസത്തിന് റെക്കോര്‍ഡ് ഓവര്‍സീസ് തുക

പ്രതീകാത്മക ചിത്രം

‘ആഭാസം’ എന്ന ചിത്രത്തിന് റെക്കോര്‍ഡ് ഓവര്‍സീസ് തുക. യുഎഇ, സൗദി, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ റിലീസിംഗ് അവകാശങ്ങളാണ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്. ഒരു ചെറു ചിത്രം എന്ന നിലയില്‍ വലിയ ബിസിനസാണ് ഓവര്‍സീസ് അവകാശ വില്‍പനയിലൂടെ ചിത്രം നേടിയെടുത്തത്.

75 ലക്ഷം രൂപയ്ക്കാണ് ‘ആഭാസം’ ഓവര്‍സീസ് അവകാശം വിറ്റത്. ഒരു വലിയ താരനിരയില്ലാത്ത ചിത്രം ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യം. പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയ എല്‍എല്‍സി ഓവര്‍സീസ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ വിദേശ അവകാശങ്ങള്‍ വാങ്ങിയത്.

ചിത്രം പറയുന്ന വിഷയത്തിലുള്ള ആനുകാലികതയും പ്രാധാന്യവുമാണ് ചിത്രത്തിന് വിദേശ രാജ്യങ്ങളിലുള്ള കാണികള്‍ക്കും നന്നായി രസിക്കും എന്ന തോന്നലുണ്ടാക്കിയത്. ഒരു സാമൂഹിക വിമര്‍ശന ചിത്രം എന്ന നിലയില്‍ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായതില്‍വച്ചേറ്റവും മികച്ച ചിത്രമാണ് ‘ആഭാസം’.

യുഎഇ, സൗദി, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെല്ലാം ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകും. റിലീസ് കേന്ദ്രങ്ങളില്‍നിന്ന് മനപ്പൂര്‍വമെന്നോണം പല തിരിച്ചടികളും നേരിട്ടെങ്കിലും പ്രേക്ഷക പ്രീതിയില്‍ ‘ആഭാസം’ മറ്റ് ചിത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. കളിക്കുന്ന തിയേറ്ററുകളില്‍ ഏറ്റവും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

ജൂബിത്ത് നമ്രദത്ത് സംവിധാനം ചെയ്യുന്ന ‘ആഭാസം’ നിര്‍മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്. സുരാസ് വെഞ്ഞാറമ്മൂടും ഇന്ദ്രന്‍സും അലന്‍സിയറും റിമ കല്ലിങ്കലും അടങ്ങുന്ന അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.

DONT MISS
Top