പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന്‍; ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നയകനാകുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. മോഹന്‍ലാലും മുരളി ഗോപിയും തങ്ങളുടെ ഒദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുരളിഗോപിയുടെ തിരക്കഥ എന്നതും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കിയത്. ദീപക് ദേവാണ് ടൈറ്റില്‍ മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില്‍ ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

DONT MISS
Top