സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസ് ആഘോഷം തുടങ്ങി; പങ്ക് വ്യക്തമാക്കുന്ന കുറിപ്പുകള്‍ വ്യാപകം

മാഹി പള്ളൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ് ആഘോഷം. സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം സ്വാഭാവികമാണ് എന്ന രീതിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആഘോഷം. കണ്ണൂരില്‍നിന്നുള്ള ശരത് സച്ചു എന്ന സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ കുറിച്ചു.

‘ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും’ ഇങ്ങനെയാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്. ഇതിന് താഴെയെത്തുന്ന കമന്റുകളും സമാന അഭിപ്രായത്തിലുള്ളതാണ്.

മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു കണ്ണിപ്പൊയിലിനെയാണ് വെട്ടിക്കൊന്നത്. ഇന്ന് രാത്രിയോടെയാണ് സംഭവം. മാഹി പള്ളൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

DONT MISS
Top