അഫ്ഗാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതം

ഫയല്‍ ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും അഫ്ഗാന്‍ ജീവനക്കാരനെയും രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ്‌ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഭീ​ക​ര​ർ ഏഴ്‌ ഇ​ന്ത്യ​ൻ എ​ൻ​ജി​നി​യ​ർ​മാ​രെ​യും ഒ​രു അ​ഫ്ഗാ​ൻ ജീ​വ​ന​ക്കാ​ര​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വൈ​ദ്യു​തി​വി​ത​ര​ണ കമ്പനിയായ കെ​ഇ​സി​യു​ടെ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ർ.

ബാ​ഗ് ഇ ​ഷ​മാ​ൽ ഗ്രാ​മ​ത്തി​ൽ കെ​ഇ​സി​ കമ്പനി ക​രാ​ർ പ​ണി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഒ​രു സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് ഇന്ത്യന്‍ എന്‍ജീനീയര്‍മാരേയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ അഫ്ഗാന്‍ സ്വദേശിയെയും
ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. താ​ലി​ബാ​നാ​ണ് ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു ബാ​ഗ്‌​ലാ​ൻ ഗ​വ​ർ​ണ​ർ അ​ബ്ദു​ൾ ഹൈ ​നെ​മാ​ദി​യെ ഉ​ദ്ധ​രി​ച്ച് ടോ​ളോ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തങ്ങളുടെ പൗരന്മാരുടെ മോചനം ഉടന്‍ സാധ്യമാക്കാന്‍ ഇടപെടല്‍ തുടങ്ങിക്കിക്കഴിഞ്ഞെന്നും അഫ്ഗാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയതായുമായാണ് വാര്‍ത്തകള്‍.

വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഇന്ത്യന്‍ നയതന്ത്രഉ​ദ്യോ​ഗ​സ്ഥ​രെ അ​ഫ്ഗാ​നി​സ്ഥാനിലേക്ക്‌ അ​യ​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ലം അ​റി​യി​ച്ചു.

ഗോത്രവര്‍ഗ മേഖലയിലെ മുതിര്‍ന്ന പൗരപ്രമുഖരുമായി അഫ്ഗാന്‍ പൊലീസ് സംഘം സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും ഇവരില്‍ നിന്ന് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയവരെകുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

DONT MISS
Top