“കാത്തിരിക്കൂ നാളെ ഞാന്‍ വരുന്നു, ലൂസിഫര്‍!”, പറയുന്നത് മോഹന്‍ലാല്‍


മോഹന്‍ലാലിന്റെ ഏറ്റവും കൂടുതല്‍ കാത്തിരിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നായ ‘ലൂസിഫര്‍’ ഷൂട്ടിംഗ് ആരംഭിക്കുന്നതിന്റെ തിരക്കിലാണ്. അതിന് മുന്നോടിയെന്നോണം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ട വിവരം ചെറിയ ആകാംക്ഷയല്ല ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. നാളെ രാവിലെ വരെ കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

“നാളെ രാവിലെ 10 മണിക്ക്, കാത്തിരുന്നോളൂ, ഞാനെത്തുന്നു, ലൂസിഫര്‍!”, ഇങ്ങനെയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് നാളെയെത്തുക എന്നതിനേക്കുറിച്ച് ഒരു സൂചന പോലും പുറത്തുവന്നിട്ടില്ല. ഒരുപക്ഷേ അത് ഒരു ഫസ്റ്റ്‌ലുക്ക് പോസ്റ്ററാകാം. അല്ലെങ്കില്‍ ഒരു ‘ഒടിയന്‍ സ്‌റ്റൈല്‍’ വീഡിയോയും ആകാം. എന്തായാലും ലൂസിഫര്‍ എന്ന പ്രൊജക്ടിനേക്കുറിച്ച് നാളെ ഒരു ഏകദേശ രൂപം ലഭിക്കുമെന്നുറപ്പ്.

പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന വസ്തുത ലൂസിഫറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കുമ്പോള്‍ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതിരിക്കാനാവില്ല.

DONT MISS
Top