ഓട്ടോയില്‍ മോദിയുടെ അമ്മയുടെ കൈപിടിച്ചിരിക്കുന്നത് ആര്? ബിജെപി മന്ത്രിയുടെ ‘ഫോട്ടോഷോപ്പ് അപാരത’ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ

ദില്ലി: ബിജെപി നേതാക്കളുടെ ഫോട്ടോഷോപ്പ് പ്രചരണങ്ങള്‍ ഇതിന് മുന്‍പും നിരവധി തവണ സോഷ്യല്‍ മീഡിയ കണ്ടതും അറിഞ്ഞതുമാണ്. നേതാക്കളുടെ ഫോട്ടോഷോപ്പ് അപാരത നിരവധി ട്രോളുകളും പരിഹാസങ്ങളും വരെ ഏറ്റുവാങ്ങിയിട്ടുണ്ട്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് സാപ്ലെയുടെ ഒരു ട്വീറ്റാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ആക്രമിക്കുന്നതിന് വേണ്ടി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്റെ ചിത്രം ഉപയോഗിച്ചാണ് കേന്ദ്ര മന്ത്രിയുടെ വ്യാജപ്രചരണം. മോദിയുടെ അമ്മ ഇപ്പോഴും ഓട്ടോറിക്ഷയിലാണ് സഞ്ചരിക്കുന്നതെന്നും അതേസമയം രാഹുല്‍ ഗാന്ധിയുടെ അമ്മ ലോകത്തിലെ ലോകത്തിലെ സമ്പന്നയാണെന്നുമായിരുന്നു വിജയ് സാപ്ലെയുടെ ട്വീറ്റ്.

മന്ത്രിയുടെ ട്വീറ്റിന്റെ ഒപ്പം നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതായി കാണാം. എന്നാല്‍ ചിത്രത്തില്‍ മോദിയുടെ അമ്മയുടെ കൈ ആരോ പിടിച്ചിരിക്കുന്നതായി കാണാം ഇതാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. ഓട്ടോയില്‍ ഹീരാബെന്‍ ഒറ്റയ്ക്കാണ്. പിന്നെ എങ്ങനെയാണ് ആ കൈ അവിടെ വന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

ചിത്രം വന്നതിന് തൊട്ടുപിന്നാലെ തന്നെ പിന്നാലെ ബിജെപിയുടെ ഫോട്ടോഷോപ്പ് പ്രചരണത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി തന്റെ പ്രായമായ അമ്മയെ ഇത്തരത്തിലാണോ പരിഗണിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. മോദി ആഡംബര ജീവിതം നയിക്കുമ്പോള്‍ അമ്മയെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ വിടുന്നത് മോശമാണെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.

DONT MISS
Top