ആഭാസം: റിലീസ് നിശ്ചയിച്ച തിയേറ്ററില്‍ പോലും ചിത്രമില്ല; പ്രതിഷേധമുയര്‍ത്തി അണിയറപ്രവര്‍ത്തകര്‍

പ്രതീകാത്മക ചിത്രം

മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആഭാസം എന്ന ചിത്രം തിയേറ്ററുകളില്‍നിന്ന് മനപ്പൂര്‍വം ഒഴിവാക്കുന്നതായി ആരോപണം. നേരത്തെ നിശ്ചയിച്ച തിയേറ്ററുകളില്‍ പകുതി എണ്ണത്തില്‍ മാത്രമേ നിലവില്‍ ചിത്രമുള്ളൂ. അതേസമയം റിലീസ് ചെയ്തിട്ടുള്ള തിയേറ്ററുകളില്‍ ചിത്രത്തിന് തിരക്ക് അനുഭവപ്പെടുന്നുണ്ട്.

50 തിയേറ്ററുകളിലാണ് ആഭാസം റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 25 തിയേറ്ററുകളില്‍ മാത്രമേ ചിത്രമുള്ളൂ. എന്നാല്‍ ആഭാസത്തിന്റെ അത്രയും പ്രേക്ഷകപ്രീതി ലഭിക്കാത്ത ചിത്രങ്ങളും തിയേറ്ററിലുണ്ട്. ഷോകള്‍ വര്‍ദ്ധിപ്പിക്കാനും ഇവര്‍ തയാറാകുന്നില്ല. ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് തിരിച്ചടിയാവുകയാണ്.

“പടം കാണാന്‍ തീയേറ്ററില്‍ പോയി, പടമില്ല! ഇതെന്തൊരാഭാസം” എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ നടന്‍ മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.  ആഭാസം സിനിമ കാണാന്‍ ശ്രമിച്ചു, പക്ഷേ തിയേറ്ററുകളിലില്ലാതെ എന്തുചെയ്യാന്‍പറ്റുമെന്നും മണികണ്ഠന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ചിത്രത്തിനടിയിലും ആളുകള്‍ പരാതി അറിയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജുബിത്തും പ്രതിഷേധമറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top