കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്: സല്‍മാന്‍ഖാന്റ ഹര്‍ജി ജൂലൈ 17 ന് വീണ്ടും പരിഗണിക്കും

സല്‍മാന്‍ ഖാന്‍

ജോധ്പൂര്‍: 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി ജോധ്പൂര്‍ കോടതി ജൂലൈ 17 ന് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെ താരം ജോധ്പൂര്‍ കോടതിയില്‍ ഹാജരായിരുന്നു.

നേരത്തെ ഏപ്രില്‍ അഞ്ചിന് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ സെയ്ഫലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചത്. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി.

സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്.

DONT MISS
Top