ഫഹദിന്റെ പുതിയ ചിത്രം ട്രാന്‍സിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍; ഏഴുമാസം മുമ്പ് പുറത്തിറങ്ങിയ ഫാന്‍ മെയ്ഡ് ട്രെയ്‌ലര്‍ തിരിച്ചറിയാന്‍ പോലും കഴിവില്ലാതെ ഫഹദ് വിരോധികള്‍


കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും സ്മൃതി ഇറാനിയും ചേര്‍ന്ന് അപമാനിച്ച കലാകാരന്മാരെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍. എന്നാല്‍ സ്ഥിരമായി സംഭവിക്കാറുള്ളതുപോലെ ഇതും പരാജയത്തിലാണ് അവസാനിച്ചതെന്നുമാത്രം.

ഫഹദ് അഭിനയിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെയാണ് ഇത്തവണ സൈബര്‍ ആക്രമണം നടക്കുന്നത്. ചിത്രത്തിന്റെ ഒരു ഫാന്‍ മെയ്ഡ് ട്രെയ്‌ലര്‍ യുടൂബില്‍ ലഭ്യമായതിനാല്‍ ഇതിനെതിരെയാണ് ഫഹദ് വിരോധികള്‍ ദേഷ്യം തീര്‍ക്കുന്നത്. ഫലമായി സംഭവിച്ചതോ, ഫാന്‍ മെയ്ഡ് ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റ്!

അറുപത്തിയെട്ട് കലാകാരന്മാര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നുവെങ്കിലും ഫഹദിനെതിരായി മാത്രമാണ് ക്യാമ്പയിനുകള്‍ ഉണ്ടാകുന്നത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വീഴ്ച്ചയെ രാഷ്ട്രപതി ഭവന്‍ വരെ കുറ്റപ്പെടുത്തിയ സ്ഥിതിക്ക് യാതൊരു അടിസ്ഥാനവുമില്ലാതെയാണ് സംഘപരിവാര്‍ കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

DONT MISS
Top