ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് വില്യമും കെയ്റ്റും


ലൂയി രാജകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. കെന്‍സിംഗ്ടണ്‍ കൊട്ടിരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കൊട്ടാരത്തിലെ പുതിയ അതിഥിയായ ലൂയീ രാജകുമാരന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഏപ്രില്‍ 23 നാണ് വില്യം കെയ്റ്റ് ദമ്പതികള്‍ക്ക് ലൂയി രാജകുമാരന്‍ പിറന്നത്. മൂന്ന് ദിവസം പ്രായമുള്ള ലൂയിയുടെ ചിത്രവും ഒപ്പം സഹോദരി ഷാര്‍ലറ്റ് രാജകുമാരിയോടൊത്തുള്ള ചിത്രങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന ലൂയിയെ ഷാര്‍ലറ്റ് ഉമ്മവെയ്ക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്.

DONT MISS
Top