ഇതിഹാസ ഫുട്‌ബോള്‍ കോച്ച് ഫെര്‍ഗൂസന്റെ നില അതീവ ഗുരുതരമായി തുടരുന്നു

അലക്‌സ് ഫെര്‍ഗൂസൺ

മാഞ്ചസ്റ്റര്‍: വിഖ്യാത ഫുട്‌ബോള്‍ കോച്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനുമായിരുന്ന അലക്‌സ് ഫെര്‍ഗൂസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. മ​സ്തി​ഷ്ക​ത്തി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വത്തെ തുടര്‍ന്നാണ് ഫെ​ർ​ഗൂ​സ​ണെ സാ​ൽ​ഫോ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേനയാക്കിയെങ്കിലും നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച പരിശീലകനായിരുന്നു ഫെര്‍ഗൂസൺ. 2013 മേ​യി​ലാ​ണ് ഫെ​ർ​ഗൂ​സ​ൺ യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്. 1986 മു​ത​ൽ 26 വ​ർ​ഷ​ക്കാ​ലം യു​ണൈ​റ്റ​ഡി​നെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചു. 13 പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം അ​ട​ക്കം 38 ട്രോ​ഫി​ക​ൾ ഫെ​ർ​ഗൂ​സ​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​ൽ യു​ണൈ​റ്റ​ഡ് സ്വ​ന്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഓ​ൾ​ഫ് ട്ര​ഫോ​ർ​ഡി​ൽ ന​ട​ന്ന ആ​ഴ്സ​ണ​ൽ- മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പോ​രാ​ട്ട​ത്തി​ന് സാ​ക്ഷി​യാ​യി ഫെ​ർ​ഗൂ​സ​ൺ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ​ഴ്സ​ൺ വെം​ഗ​റി​ന് ക്ല​ബി​ന്‍റെ ഉ​പ​ഹാ​ര​വും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചി​രു​ന്നു.

DONT MISS
Top