വിശ്വരൂപത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; കത്രികവച്ചത് 17 ഇടങ്ങളില്‍

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കമല്‍ഹാസ്സന്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനായി ചിത്രത്തിന്റെ 17 ഭാഗത്ത് കത്രികവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കമല്‍തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തതും നിര്‍മിച്ചതും പ്രധാന വേഷം കൈകാര്യം ചെയ്തതും. എന്നാല്‍ വിശ്വരൂപം 2 നിര്‍മിക്കുന്നത് കമല്‍ഹാസ്സനും ഒസ്‌കാര്‍ രവിചന്ദ്രനും ചേര്‍ന്നാണ്. രവിചന്ദ്രന് ഇടയ്ക്ക് പ്രൊജക്ടില്‍നിന്ന് പിന്മാറുമെന്ന് കമല്‍ സൂചിപ്പിച്ചെങ്കിലും പിന്നീട് ചിത്രം വേഗം പൂര്‍ത്തിയാക്കുകയായിരുന്നു.

മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ വിശ്വരൂപം ഒന്നാം ഭാഗം വിവാദത്തിലാഴ്ത്തിയത്. എന്നാല്‍ ഇത്തവണ അത്തരമൊരു വിവാദം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ അഭിനയിച്ച പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും വെള്ളിത്തിരയിലെത്തും.

DONT MISS
Top