അഫ്ഗാനെതിരെ മുതിര്‍ന്ന താരങ്ങളില്ലെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയുടെ യുവനിര ഇറങ്ങിയേക്കും

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പുറമെ കൂടുതല്‍ മുതിര്‍ന്ന താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘം നേരത്തെ യാത്ര തിരിക്കുന്നതാണ് ഇതിനുള്ള കാരണം. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇന്ത്യയുടെ രണ്ടാം നിരയായിരിക്കും അഫ്ഗാനെതിരായ ടെസ്റ്റ് മത്സരത്തിനിറങ്ങുക.

കോഹ്‌ലിക്ക് പുറമെ, അജിന്‍ക്യ രഹാന, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ഭവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ തുടങ്ങിയവരും അഫ്ഗാനെതിരായ ടെസ്റ്റിനുണ്ടാകില്ല. ശ്രീലങ്കയില്‍ വെച്ച് നടന്ന നിഥാഹസ് ട്രോഫി ടൂര്‍ണമെന്റിലിറങ്ങിയ ഇന്ത്യയുടെ യുവനിരയായിരിക്കും അഫ്ഗാനെതിരെയും ഇറങ്ങുക. കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാന് ഐസിസി
ടെസ്റ്റ് പദവി ലഭിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിനാണ് അഫ്ഗാന്‍ തയ്യാറെടുക്കുന്നതും. ജൂണ്‍ 14 ന് ബംഗളുരുവിലാണ് മത്സരം.

DONT MISS
Top