ശരീരത്തില്‍ തുളഞ്ഞുകയറിയ അമ്പുമായി മാനുകള്‍; ക്രൂരത ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍


അമേരിക്കയിലെ ഒറിഗോണ്‍ വനമേഖലയില്‍നിന്ന് പുറത്തുവന്ന ഏതാനും ചിത്രങ്ങള്‍ ലോകത്തെ കരയിക്കുകയാണ്. കഴുത്തിലൂടെ അമ്പ് കയറിയ നിലയില്‍ കാണപ്പെട്ട രണ്ട് മാനുകളാണ് മൃഗസ്‌നേഹികളെ വിഷമിപ്പിച്ചത്. വേദന സഹിക്കാനാകാതെയുള്ള ഇവയുടെ നിലവിളിയാണ് മാനിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

എന്നാല്‍ രണ്ടാമത്തെ മാനിനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കണ്ടുകിട്ടിയതാകട്ടെ ചികിത്സയിലാണ്. അമ്പ് ദേഹത്തുനിന്നും നീക്കം ചെയ്‌തെങ്കിലും പൂര്‍ണമായ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ ഇവയ്ക്ക് സാധിച്ചിട്ടില്ല. കണ്ടുകിട്ടാത്ത മാന്‍ മറ്റ് മൃഗങ്ങള്‍ക്ക് ആഹാരമായിരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഓറിഗോണ്‍ പൊലീസ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവയോട് ഇത്തരത്തില്‍ ക്രൂരത കാട്ടിയവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top