മോഹന്‍ലാലിനെ വീണ്ടും കണ്ണടവച്ച് പറ്റിച്ച് നദിയാ മെയ്തു, നീരാളി പിടുത്തത്തിന്റെ വരവറിയിച്ച് ആദ്യടീസര്‍

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ ആരാധകരുമായി പങ്കുവെച്ചത്. മോഹന്‍ലാലും, മലയാളത്തിലെ എക്കാലത്തെയും പ്രിയ നായിക നദിയ മൊയ്തുവും ഒരു നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും നീരാളിയ്ക്കുണ്ട്.

ഇരുവരും ഒന്നിച്ച നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിലെ രംഗങ്ങളും ഓര്‍മിപ്പിക്കത്തക്ക വിധത്തിലാണ് ടീസര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മോഹന്‍ലാലിനും നദിയാ മൊയ്തുവിനും പുറമെ സുരാജ് വെഞ്ഞാറമൂടും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്. പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ ചിത്ത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

DONT MISS
Top