‘ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു’; പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ശാരദക്കുട്ടി

കൊച്ചി: ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും കലാകാരന്‍മാര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്മൃതി ഇറാനി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭിവാദ്യങ്ങളര്‍പ്പിച്ച് രംഗത്തെത്തിയതായിരുന്നു ശാരദക്കുട്ടി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

രാജ്യത്തെ മികച്ച കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇരിക്കാനായി ഇന്നലെ അലങ്കരിച്ചിട്ടതാണ് ഈ കസേരകള്‍. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ ആത്മാഭിമാനത്തെക്കൂടി അടയാളപ്പെടുത്തുന്നു. ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, വി സി അഭിലാഷ്. ഷൈനി ബെഞ്ചമിന്‍ ഇനിയുമുണ്ട് പേരുകള്‍, അഭിവാദ്യങ്ങള്‍, ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top