ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താമെന്നാണ് അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ സ്മൃതി ഇറാനി കാണിച്ചു തന്നത്: വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താമെന്നാണ് അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ സ്മൃതി ഇറാനി കാണിച്ചു തന്നതെന്ന് വിംഎം സുധീരന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താം, ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി കാണിച്ചു തന്നത് ഇതാണ്. എന്തിന്റെ പേരിലായാലും ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടാക്കരുതായിരുന്നു. രാഷ്ട്രത്തലവനില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ നിറഞ്ഞ മനസോടെ ദില്ലിയില്‍ എത്തിച്ചേര്‍ന്ന രാജ്യത്തിന്റെ അഭിമാന ഭാജനങ്ങളായ പുരസ്‌കാര ജേതാക്കളെ തീര്‍ത്തും നിരാശപ്പെടുത്തിയത് മാര്‍പ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്,’ സുധീരന്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇക്കാരണത്താല്‍ എഴുപതോളം പേര്‍ ഇന്ന് പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top