ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നു: അനീസ് കെ മാപ്പിള

അനീസ് കെ മാപ്പിള

കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ നിന്ന് ഒരു വിഭാഗം പുരസ്‌കാര ജേതാക്കള്‍ വിട്ടുനില്‍ക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡോക്യുമെന്ററി സംവിധായകന്‍ അനീസ് കെ മാപ്പിള. ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കരുതെന്ന നിലപാടില്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി അനീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദേശീയ പുരസ്‌കാരം നേടിയ ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് അനീസ്.

അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് അനീസ് ഉള്‍പ്പെടെ എഴുപതോളം പേരാണ് പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം അനീസിന്റെ നിലപാടിനെ അഭിനന്ദിച്ച് ദീപ നിശാന്തും രംഗത്തെത്തി. ചില തിരസ്‌കാരങ്ങള്‍ക്ക് എന്തൊരു ഭംഗിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച ദീപ, ദാസന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നതിന് അഭിനന്ദനങ്ങള്‍ എന്നും കൂട്ടിച്ചേര്‍ത്തു.

DONT MISS
Top