ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പൊടിക്കാറ്റ്; നൂറോളം പേര്‍ മരിച്ചു

ഫയല്‍ ചിത്രം

ദില്ലി: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ നൂറോളം മരണം. ഇന്നലെ വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍  പൊടിക്കാറ്റ് ആരംഭിച്ചത്. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഉണ്ടായി.

ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണം. ഇവിടെ 64 പേര്‍ മരിക്കുകയും 160 ഓളം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ആഗ്രയില്‍ മാത്രം 43 പേരാണ് മരിച്ചത്.  കുട്ടികളും സ്ത്രീകളും എല്ലാം തന്നെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി  വീടുകളാണ് കാറ്റില്‍ തകര്‍ന്നു വീണത്.

കാലവസ്ഥാനിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 48.2 മില്ലീമീറ്റര്‍ മഴയാണ് ആഗ്രയില്‍ ഇന്നലെ രാത്രി 8.45 മുതല്‍ 11.30 വരെ ഉണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. വേഗത്തില്‍ ആവശ്യമായ രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിര്‍ദേശം നല്‍കി.

33 പേരാണ് രാജസ്ഥാനില്‍ മരിച്ചത്. നൂറോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അല്‍വാറിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു.

DONT MISS
Top