മധ്യപ്രദേശില്‍ വാലുമുളച്ച അത്ഭുത ബാലനെ ഹനുമാനായി ആരാധിച്ച് ഗ്രാമം

മധ്യപ്രദേശില്‍ വാലുമായി പിറന്ന അത്ഭുത ബാലനെ ദൈവമായി ആരാധിച്ച് പ്രദേശവാസികള്‍. പതിമൂന്നുവയസുകാരനായ സോഹയില്‍ ഷായ്ക്കാണ് ശരീരത്തിന് പുറകുവശത്ത് രോമങ്ങള്‍ വളര്‍ന്ന് വാലുപോലെയായിരിക്കുന്നത്. മുസ്ലിം കുടംബത്തില്‍ പിറന്ന കുട്ടിയുടെ ശരീരത്തില്‍ വാലുപോലെ രോമങ്ങള്‍ കണ്ട് വീട്ടുകാര്‍ ആദ്യം ഭയന്നെങ്കിലും ഇത് ഹനുമാന്റെ അവതാരമാണെന്ന് പറഞ്ഞ് പ്രദേശത്തെ ഹിന്ദുകുടുംബാംഗങ്ങള്‍ കുടുംബത്തെ തിരുത്തുകയായിരുന്നു.

ഇതോടെ കുട്ടി ഹിന്ദു ദൈവത്തിന്റെ അവതാരമായിരിക്കുമെന്ന് കുടുംബാംഗങ്ങളും ഉറപ്പിക്കുകയായിരുന്നു. ഹനുമാന്റെ അവതാരമെന്ന് കരുതപ്പെടുന്ന ബാലനെ കാണാനും അനുഗ്രഹം വാങ്ങാനുമായി നിരവധിയാളുകളാണ് വീട്ടിലെത്തുന്നത്. വരുന്നവര്‍ പഴങ്ങളും മറ്റ് സാധനങ്ങളും ദൈവത്തിന് സമര്‍പ്പിക്കുന്നുമുണ്ട്. ഇതോടെ കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്ന രോമങ്ങള്‍ നീക്കം ചെയ്യാതെ വാലുപോലെ വളര്‍ത്തുകയാണ് കുടുംബാംഗങ്ങള്‍.

ഗ്രാമവാസികള്‍ കുട്ടിയെ ദൈവത്തിന്റെ അവതാരമായി കരുതി ആരാധിച്ച് തുടങ്ങിയതോടെ വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് നിരവധി ഡോക്ടര്‍മാരോട് സംസാരിച്ചുവെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യ്കതമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

ഹിന്ദുദൈവത്തിന്റെ അവതാരമായി മകന്‍ പിറന്നതോടെ തങ്ങള്‍ക്കും ഭാഗ്യം വന്നുവെന്നാണ് സോഹയില്‍ ഷായുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിക്ക് ഇതുവരെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ദൈവീക പരിവേഷം ഉള്ളതുകൊണ്ട് സ്‌കൂളിലും മറ്റും എന്ത് വികൃതി കാണിച്ചാലും കൂട്ടുകാരും മറ്റുള്ളവരും ദൈവകോപം ഭയന്ന് എതിരിടാന്‍ ശ്രമിക്കാറില്ല.

DONT MISS
Top