സംസ്ഥാനത്ത് ആശ്രിത നിയമനം അട്ടിമറിക്കപ്പെടുന്നു; നിയമനം കാത്ത് നൂറു കണക്കിന് ഉദ്യോഗാർത്ഥികള്‍

കൊല്ലം: സംസ്ഥാനത്ത് ആശ്രിത നിയമനം അട്ടിമറിക്കപ്പെടുന്നു. വിവിധ വകുപ്പുകളിലായി നൂറു കണക്കിന് ഉദ്യോഗാർത്ഥികളാണ് നിയമനം കാത്ത് കഴിയുന്നത്. വർഷങ്ങളായി അർഹതപ്പെട്ട ജോലിക്കായി കാത്തിരിക്കുകയാണ് കൊല്ലം സ്വദേശി മിധുനാർ ജീവനെ പ്പോലുള്ള ഉദ്യോഗാർത്ഥികൾ

2012ലാണ് കൊല്ലം മൃഗസംരക്ഷണ വകുപ്പ് ഓഫീസിലെ ജീവനക്കാരനായിരുന്ന ജീവൻ രാജ് മരണമടഞ്ഞത്. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം കൊല്ലം തെക്കേമുറി സ്വദേശിയായ മകൻ മിധുനാർ ജീവൻ ആശ്രിത നിയമനത്തിനായി സർക്കാറിനെ സമീപിച്ചു. ആശ്രിത നിയമനത്തിന് അർഹനാണന്ന് കാട്ടി സർക്കാർ ഉത്തരവും ഇറക്കി. വർഷങ്ങൾക്കിപ്പുറം ഉത്തരവിന്കടലാസിന്റെ വില മാത്രം.

വിചിത്രമായ ന്യായങ്ങൾ നിരത്തി ആശ്രിത നിയമനം വൈകിപ്പിക്കുമ്പോൾ ബന്ധുവീടുകളിൽ അഭയാർത്ഥിയെ പോലെ കഴിയുന്ന  മധു നാർ ജീവൻ ഒരു ഉദാഹരണം മാത്രമാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് ഉദ്യോഗാർത്ഥികളാണ് ആശ്രിത നിയമനം കാത്ത് ഇപ്പോഴും കഴിയുന്നത്.

DONT MISS
Top