എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം രാവിലെ 10;30 ന്

ഫയല്‍ ചിത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി നാല്പത്തി ഒന്നായിരം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. രാവിലെ 10;30 നാണ് ഫലപ്രഖ്യാപനം.

അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് ഇത്തവണ പരീക്ഷാഭവന്‍ എസ്എസ്എല്‍സി ഫലം അവസാന രൂപത്തിലാക്കിയത്. പിആര്‍ഡി ആപ്പിലൂടെ ഫലം വേഗത്തിലറിയാന്‍ ക്ലൗഡ് സര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 95.98 ആയിരുന്നു. ഇത്തവണ വിജയ ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും തത്സമയം ഫലം അറിയാം

DONT MISS
Top