‘അങ്ങ് ജോര്‍ജിയയിലുമുണ്ട് പിടി’, ജെെത്ര യാത്ര തുടരുന്ന മഞ്ജുവിന്റെ ‘മോഹന്‍ലാലി’ന് ഒരു റെക്കോർഡ് കൂടി സ്വന്തം

മോഹന്‍ലാല്‍ ആരാധികയായി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തിളങ്ങിയ മോഹന്‍ലാലിന് ജോര്‍ജിയയില്‍ വന്‍ വരവേല്‍പ്പ്. ജോര്‍ജിയ തിബിലീസിലെ തിയേറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ ഒരു മലയാള ചിത്രം റീലീസ് ചെയ്യുന്നത്.

മലയാളത്തിന് പുറമെ ഗള്‍ഫ് നാടുകളിലും മികച്ച രീതിയില്‍ മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിന് അങ്ങനെ ഒരു റെക്കോര്‍ഡും കൂടിയാണ് സ്വന്തമാകുന്നത്. ജോര്‍ജിയയില്‍ നിരവധി മലയാളികളാണ് ചിത്രം കാണാന്‍ തിയേറ്ററിലെത്തിയത്. സുനീഷ് വരനാട് തിരക്കഥയെഴുതി സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തുമായി മികച്ച റിപ്പോര്‍ട്ടുകളോടെയാണ് പ്രദര്‍ശനം തുടരുന്നത്.

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രം. കഴിഞ്ഞ വിഷുവിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്ക് പുറമെ, സലിം കുമാര്‍, അജു വര്‍ഗീസ്,  സൗബിന്‍ ഷാഹിര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

DONT MISS
Top