തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

അപകടത്തില്‍പ്പെട്ട ബസ്‌

തൃശൂര്‍: കൊരട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്ക്. ബാംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

റോഡിന് കുറുകെവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വെട്ടിച്ചതിനെ തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. 18 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

DONT MISS
Top