ഇന്ത്യ കത്തുകയാണോ? നാസ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് പിന്നാലെ രാജ്യം

നാസ പുറത്തുവിട്ട ചിത്രം

ദില്ലി: രാജ്യം മുഴുവന്‍ ഇന്ന് നാസ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് പിന്നാലെയാണ്. ഇന്ത്യ കത്തുന്നുവെന്ന് തോന്നിപോകുന്ന ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ് ഗഢ്, എന്നിവിടങ്ങളിലും ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും തീപ്പിടുത്തങ്ങള്‍ ഉണ്ടായതായും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നാസ പുറത്തുവിട്ട ചിത്രങ്ങളില്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ് തീപ്പിടുത്തമുണ്ടായ പ്രദേശങ്ങള്‍.

വനമേഖലകളെ അപേക്ഷിച്ച് കൃഷിയിടങ്ങളിലാണ് കൂടുതല്‍ അഗ്നിബാധയുണ്ടായിരിക്കുന്നത്. വേനല്‍ക്കാലത്തുണ്ടായ ഇത്തരം തീപ്പിടുത്തങ്ങള്‍ ചൂട് ക്രമാതീതമായി ഉയരുന്നതിനും അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

അതേസമയം വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ തന്നെ പാടം കത്തിക്കുന്നത് പതിവാണ്. ഇതാണ് ഇത്തരത്തിലൊരു ചിത്രത്തിന് കാരണമെന്നാണ് സൂചന. അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങള്‍ക്ക് തീപ്പിടിച്ചതായാണ് ചിത്രത്തിലുള്ളത്.

DONT MISS
Top