ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം ഉടന്‍ അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ

ഉത്തരകൊറിയയുടെ ആണവപരീക്ഷണ പ്ലാന്റ് (ഉപഗ്രഹ ചിത്രം)

സോള്‍: ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ​പ​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ടു​ത്ത​മാ​സം അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സിസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.  കഴിഞ്ഞദിവസം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം കിം ഉറപ്പ് നല്‍കിയിരുന്നതാണെന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ആ​ണ​വ​പ​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടു​ക.  സുതാര്യത ഉറപ്പാക്കാനാണ് വിദഗ്ധരുടെ അടക്കമുള്ള പൊതുസാന്നിദ്ധ്യത്തില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള നിര്‍ണായകമായ കൂടിക്കാഴ്ചയും അടുത്തമാസം അവസാനത്തോടെ നടക്കുമെന്നും മൂണ്‍ ജേ ഇന്നിന്റെ ഓഫീസ് അറിയിച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ​യും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ​യും ടൈം​സോ​ൺ ഒ​ന്നാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ഇരുരാജ്യങ്ങളുടെയും ടൈം സോണില്‍നിലവില്‍ അരമണിക്കൂര്‍ വ്യത്യാസമാണുള്ളത്. ഇത് ദക്ഷിണകൊറിയയുടേതിന് സമാനമാക്കാനാണ് തീരുമാനം. അതേസമയം, ഈ വിഷയങ്ങളേക്കുറിച്ചുള്ള ഉത്തരകൊറിയന്‍ പ്രതികരണം ലഭ്യമായിട്ടില്ല.

ഈ വെള്ളിയാഴ്ചയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ചരിത്രം കുറിച്ച ചര്‍ച്ചയും തുടര്‍ന്ന് സമാധാനക്കരാറും ഉണ്ടായത്.പതിറ്റാണ്ടുകള്‍ നീണ്ട വൈര്യവും സാങ്കേതികമായി തുടരുന്ന യുദ്ധവും അവസാനിപ്പിക്കാനും ഇരുകൊറിയകളും തമ്മില്‍ ഇനിമുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനുമാണ്
ദക്ഷിണ, ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ തമ്മിലുണ്ടായ ധാരണ.

കിമ്മും ജേ ഇന്നും

വെള്ളിയാഴ്ച രാവിലെയാണ് ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയയിലെത്തിയത്. അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി അയല്‍രാജ്യത്തലവനെ സ്വീകരിച്ചു. മേഖലയില്‍ മാത്രമല്ല, ലോകത്താകമാനം സമാധാനത്തിന്റെ പാതകളില്‍ പുതുചരിത്രമെഴുതുന്നതാണ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധത്തിലെ പുതിയ കാല്‍വെയ്പ്പുകള്‍. ഒരു ദശകത്തിന് ശേഷമാണ് ഇരുകൊറിയന്‍ തലവന്‍മാരും തമ്മില്‍  ചര്‍ച്ചകള്‍ നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണകൊറിയയിലെത്തിയത്.

കൊറിയന്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയ്ക്ക്  കിമ്മും സംഘവും ഇരുകൊറിയകളെയും വേര്‍തിരിക്കുന്ന സൈനികവിന്യാസമില്ലാത്ത മേ​ഖ​ല​യി​ൽ‌ എ​ത്തി. ഇ​വി​ടെ കാ​ത്തു​നി​ന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അ​യ​ൽ​ക്കാ​ര​നെ സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ൻമു​ൻ​ജോം ഗ്രാ​മ​ത്തി​ലേ​ക്കു​പോ​യി. ഇവിടുത്തെ ‘പീസ് ഹൗസി’ലാണ് (ശാന്തി ഗൃഹം) ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച നടത്തിയത്.

ഈ ചര്‍ച്ചയിലാണ് ലോകചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായത്. ഇരു കൊറിയകളും തമ്മിലുള്ള വൈര്യവും യുദ്ധവും അവസാനിപ്പിക്കാനും മേഖലയില്‍ ആണവനിരായുധീകരണത്തിനുമാണ് ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ധാരണയായത്. ഇന്ന് ഉരുത്തിരിഞ്ഞ ധാരണകളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ഒപ്പുവച്ച ധാരണയില്‍ വ്യക്തമാക്കുന്നു.

ഉടന്‍ തന്നെ ദക്ഷിണ കൊറിയന്‍  പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയയും സന്ദര്‍ശിക്കും. തന്റെ രാജ്യത്ത് എത്തണമെന്ന കിമ്മിന്റെ ക്ഷണം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് സ്വീകരിക്കുകയായിരുന്നു.

DONT MISS
Top