കേരളം: സിവില്‍ സര്‍വ്വീസിന്റെ സ്വന്തം നാട്

കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല സിവില്‍ സര്‍വ്വീസുകാരുടെയും നാടാണ്. സിവില്‍ സര്‍വ്വീസ് സ്വന്തമാക്കുകയെന്നത് പലരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നം നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ നിരവധിയാണ്. ചിലര്‍ ആ സ്വപ്നം നേടിയെടുക്കും. ചിലര്‍ പാതിവഴിയില്‍ വീഴും. എന്നാലും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

1991 ല്‍ രാജു നാരായണസ്വാമി കേരളത്തിന്റെ പ്രശസ്തി വാനോളം എത്തിച്ച് സിവില്‍ സര്‍വ്വീസില്‍ ഒന്നാമതെത്തി. പിന്നീട് 2012 ല്‍ ഹരിത വി കുമാറിലൂടെ വീണ്ടും ഒന്നാം റാങ്ക് കേരളത്തിലെത്തി. ഇവരുടെ നേട്ടങ്ങള്‍ പലര്‍ക്കും പ്രചോദനമായി ഈ പ്രചോദനം കേരത്തില്‍ നിന്നും പലരെയും ഐഎഎസ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ അവരെ സഹായിച്ചു. ഇന്ത്യയില്‍ പ്രതിവര്‍ഷം ലക്ഷകണക്കിന് ആളുകളാണ് യുപിഎസ്‌സി പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും സിവില്‍ സര്‍വ്വീസ് നേടണമെന്ന ആഗ്രഹത്താല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അല്ല. 100 ല്‍ 70 ശതമാനം ആളുകള്‍ മാത്രമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയെ ഗൗരവത്തിലെടുക്കുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രിലിംസ് എന്ന കടമ്പ കടന്നുകിട്ടിയാല്‍ പഠനം അനായാസമാക്കാം. കേരളത്തില്‍ നിന്നും ലക്ഷകണക്കിന് ആളുകളാണ് ആദ്യ കടമ്പ കടക്കാതെ പുറത്താക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും റാങ്ക് നേടിയ പലരും രണ്ടാം ശ്രമത്തിലാണ് വിജയം നേടിയെടുത്തത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്.

സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുണ്ട്. ലക്ഷങ്ങള്‍ നല്‍കി കോച്ചിംഗ് സെന്ററുകളില്‍ പോയി പഠിക്കുന്നവരും കോച്ചിങ്ങ് സെന്ററുകളില്‍ പോകാതെ സ്വന്തമായി ടൈം ടേബിള്‍ അനുസരിച്ച് പഠിക്കുന്നവരും ആക്കൂട്ടത്തിലുണ്ട്. ചിട്ടയായ പഠനമാണ് റാങ്ക് നേടിയ പലരുടെയും വിജയത്തിലേക്കുള്ള വഴി. സാമൂഹിക സേവന തല്‍പരരായിട്ടുതന്നെയാണ് പലരും സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് കടന്നുവരുന്നത്.

DONT MISS
Top