പാര്‍ട്ടി യോഗത്തില്‍ സിപിഐയെ ‘കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന് വിളിച്ച് യുവനേതാവ് കനയ്യകുമാര്‍

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കനയ്യകുമാര്‍

കൊല്ലം: കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ സിപിഐയെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി- യുവജനനേതാവും ദില്ലി ജെഎന്‍യു യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാര്‍. സിപിഐ  ‘കണ്‍ഫ്യൂസ്ഡ്
പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്നാണ് കനയ്യകുമാര്‍ വിശേഷിപ്പിച്ചത്. കൊല്ലത്ത് നടക്കുന്ന 23ാമത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥിപ്രതിനിധിയായി പ്രസംഗിക്കുകയായിരുന്നു കനയ്യകുമാര്‍.

കോ​ണ്‍​ഗ്ര​സ് ബ​ന്ധ​ത്തി​ൽ നേ​തൃ​ത്വ​ത്തി​നു വ്യ​ക്ത​മാ​യ നി​ല​പാ​ടി​ല്ല. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചല്ല പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വം പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​ങ്ങോ​ട്ട് പി​ന്തു​ണ തേ​ടി വ​രു​മെ​ന്നും ക​ന​യ്യകു​മാ​ർ ചൂണ്ടിക്കാട്ടി.

ബിഹാര്‍ സ്വദേശിയായ കനയ്യകുമാര്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായിരിക്കെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെയാണ് ശ്രദ്ധേയനായത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ കനയകുമാറിനെതിരേ കേസ് എടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.

കനയയ്യകുമാറിന്റെ കുടുംബം പരമ്പരാഗതമായി സിപിഐക്കാരാണ്. പാര്‍ട്ടി അനുവദിച്ചാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം കനയ്യകുമാര്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top